നെമ്മാറ: ബൈക്ക് വാങ്ങാനെത്തിയ യുവാവ് ഡിസ്പ്ലേയ്ക്ക് വെച്ച പുത്തന്‍ ബൈക്കുമായി മുങ്ങി. നെന്മാറ വല്ലങ്ങിയിലെ ബൈക്ക് ഷോറൂമിലാണ് സംഭവം. 2.07 ലക്ഷം രൂപ വിലയുള്ള ബൈക്കാണ് യുവാവ് മോഷ്ടിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മൂന്ന് മണിയോടെയാണ് സംഭവം.
ബൈക്ക് വാങ്ങാനെത്തിയ യുവാവ് അഡ്വാന്‍സായി 1000 രൂപയും, ഫോണ്‍ നമ്പറും കടയില്‍ നല്കി. തുടര്‍ന്ന് കടയ്ക്ക് പുറത്തിറങ്ങിയ ഇയാള്‍ കടയ്ക്ക് മുന്നില്‍ കുറച്ച് നേരം ചുറ്റിപ്പറ്റി നിന്നു. പിന്നാലെ കടയ്ക്ക് മുന്നില്‍ ഡിസ്പ്ലേയ്ക്കായി വച്ചിരുന്ന പുത്തന്‍ ബൈക്കുമായി ഇയാള്‍ മുങ്ങുകയായിരുന്നു. സംഭവത്തില്‍ കടയുടമ പരാതി നല്കി.
ബൈക്കിന്റെ താക്കോല്‍ വണ്ടിയില്‍ തന്നെയായിരുന്നു. മാത്രമല്ല, ബൈക്ക് വാങ്ങാന്‍ വരുന്നവര്‍ക്ക് ട്രയല്‍ റണ്ണിന് കൊടുത്തിരുന്നതിനാല്‍ ബൈക്കില്‍ അത്യാവശ്യം പെട്രോളും ഉണ്ടായിരുന്നു. യുവാവ് ബൈക്കുമായി കടന്ന ശേഷമാണ് മോഷണം പോയത് അറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ നല്കിയ ഫോണ്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ അത് വ്യാജമാണെന്ന് കണ്ടെത്തി. കട ഉടമയുടെ പരാതിയില്‍ നെന്മാറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കടയുടെയും, സമീപത്തെയും സിസിടിവി പരിശോധിച്ച് അന്വേഷണം നടത്തുന്നതായി പൊലീസ് പറഞ്ഞു.

Similar News
വൈക്കോലിനു പൊന്നുംവില; കിട്ടാക്കനി
നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്
വടക്കഞ്ചേരി ടൗണില്‍ അനധികൃതനടപടികള് തകൃതി; കണ്ടില്ലെന്നു നടിച്ച് അധികൃതര്‍