നെന്മാറ: പട്ടികവര്‍ഗക്കാരിയായ ഭാര്യയെ ശാരീരിക പീഡനം നടത്തിയ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. അയിലൂര്‍ കയറാടി താഴെപ്പറയംപള്ളം രമേഷി (31) നെയാണ് റിമാന്‍ഡ് ചെയ്തത്.
2019 ല്‍ മതാചാരപ്രകാരം ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായ പട്ടികജാതിയില്‍പ്പെട്ട യുവതിയും മറ്റൊരു ഹിന്ദു വിഭാഗത്തില്‍പ്പെട്ട യുവാവും വിവാഹം കഴിച്ചിരുന്നു. വിവാഹശേഷം സ്വര്‍ണാഭരണങ്ങള്‍ പോരെന്നും ഇരുചക്രവാഹനം വാങ്ങണമെന്നു പറഞ്ഞും ഭാര്യയെ സ്വന്തം വീട്ടില്‍ വച്ചും ഭാര്യയുടെ വീട്ടില്‍ വച്ചും നിരന്തരം മര്‍ദ്ദിക്കുകയും ജാതിപേരും ശാരീരിക അവശതയും ഭിന്നശേഷിയും വിളിച്ചുപറഞ്ഞു ചീത്ത വിളിക്കുകയും നിരന്തരമായി മദ്യപിച്ച് അയല്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടയില്‍ വച്ച് നിരന്തരമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് യുവതി നെന്മാറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അറസ്റ്റ് ചെയ്ത രമേഷിനെ മണ്ണാര്‍ക്കാട്ടുള്ള പട്ടികജാതി പട്ടികവര്‍ഗ അധിക്ഷേപ നിരോധന പ്രത്യേക കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.