മീന്‍ കയറ്റിവന്ന വണ്ടിയില്‍ നിന്നും 156 കിലോ കഞ്ചാവ് പിടികൂടി.

പാലക്കാട്: വാളയാറില്‍ മീന്‍ വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 156 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. മീന്‍ വണ്ടിക്കുള്ളില്‍ 100 പാക്കറ്റുകളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തമിഴ്നാട് സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ആന്ധ്രയില്‍ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്നു എന്നാണ് ഇവരുടെ മൊഴി. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. സി ആര്‍ സെവന്‍ എന്ന് പേരിട്ട മീന്‍വണ്ടിയിലാണ് സംഘം കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

തമിഴ്നാട്ടിലെ ആക്കുര്‍ സ്വദേശി മാരിമുത്തു, മയിലാടുംപാറെയ് സ്വദേശി സെല്‍വന്‍ എന്നിവരായിരുന്നു ലോറിയിലുണ്ടായിരുന്നത്. ലോറി കോഴിക്കോട് കൈമാറാനാണ് നിര്‍ദേശമുണ്ടായിരുന്നതെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. ഈ കേസിലെ മറ്റ് പ്രതികളെക്കുറിച്ചും ഈ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് ആര്‍ക്കു വേണ്ടിയാണ് എന്നതിനെ കുറിച്ചും എക്സൈസ് അന്വേഷണം തുടങ്ങി.

ഐബി പ്രിവേന്‍റ്റീവ് ഓഫീസര്‍മാരായ വിശ്വനാഥ്, വേണു കുമാര്‍, സുരേഷ്, വിശ്വകുമാര്‍, സുനില്‍കുമാര്‍, പാലക്കാട് സ്‌ക്വാഡ് സി ഐ സുരേഷ്, സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ അജിത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

UBS VILLAS