മംഗലംഡാം പന്നികുളമ്പിൽ കിണറ്റിൽ കാട്ടുപന്നി അകപ്പെട്ടു

മംഗലംഡാം: പന്നികുളമ്പിൽ കിണറ്റിൽ കാട്ടുപന്നി അകപ്പെട്ടു, മംഗലംഡാം സ്വദേശി അമ്മിണി ടീച്ചറിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് ഇന്ന് ഉച്ചയോടെ കാട്ടുപന്നിയെ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് മെമ്പറുമാരും ഫോറെസ്റ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ച് പന്നിയെ വെടിവെച്ചു കൊല്ലുന്നതിന് ആവശ്യമായ നടപടികൾ കൈകൊണ്ടു വരുന്നു,