പാലക്കാട്: വിവാഹ മോചനനടപടികള്ക്കായി കുടുംബ കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു. പാലക്കാട് ഒറ്റപ്പാലത്താണ് സംഭവം.മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്. സംഭവത്തിന് പിന്നാലെ ഭർത്താവ് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ബൈക്കില്‍ കോടതിയില്‍ എത്തിയ യുവതിയെ ഭര്‍ത്താവ് രഞ്ജിത്ത് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കൈക്ക് ഗുരുതരമായി വെട്ടേറ്റ സുബിതയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ വിരല്‍ അറ്റുപോയതായാണ് റിപ്പോര്‍ട്ടുകള്‍.
കുടുംബകോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു; ഭര്‍ത്താവ് അറസ്റ്റില്‍.

Similar News
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.
24ാം വയസ്സില്‍ വീടിന് പുറത്ത് സ്വന്തം ഫ്ളാറ്റ് വാങ്ങി കഞ്ചാവ് വില്‍പ്പന; ഒടുവില്‍ കുടുക്കി ആലത്തൂര്‍ പൊലീസ്.
പാലക്കാട് നഗരത്തിൽ ഇന്ന് രാവിലെ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.