January 16, 2026

വാഷ് തേടിയെത്തിയ എക്‌സൈസിന് കിട്ടിയത് ചന്ദനക്കട്ട.

കുഴൽമന്ദം: കള്ളവാറ്റിനുള്ള വാഷ് പിടിക്കാനെത്തിയ എക്‌സൈസ് സംഘത്തിന് കിട്ടിയത് രണ്ടര കിലോഗ്രാം ചന്ദ്രക്കട്ട. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒന്നേകാലോടെയായിരുന്നു സംഭവം. കുഴൽമന്ദം എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻറീവ് ഓഫീസർ ബെന്നി കെ. സെബാസ്റ്റ്യനും സംഘവുമാണ് തിരച്ചിൽ നടത്തിയത്.കുഴൽമന്ദം-ഒന്ന് വില്ലേജിൽ പെരുമ്പായി ഭാഗത്തെ മലമ്പുഴ കനാൽപ്പാതയുടെ മൺതിട്ടയിലെ പൊന്തക്കാട്ടിൽനിന്നാണ് ചന്ദനം കിട്ടിയത്. പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ് പൊന്തയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ചിതലി ഫോറസ്റ്റ് സെക്ഷൻ അധികാരികൾക്ക് ചന്ദനം കൈമാറി.തിരച്ചിലിനിടെ 36 ലിറ്റർ വാഷും കണ്ടെടുത്തു. പ്രിവന്റീവ് ഓഫീസർമാരായ എം. മനോഹരൻ, എസ്. ശിവപ്രസാദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി. പ്രത്യൂഷ്, എസ്. സമോദ്, ഡ്രൈവർ എസ്. സാനി എന്നിവരും തിരച്ചിലിനുണ്ടായിരുന്നു.

THRISSUR GOLDEN
IMG-20211113-WA0002
previous arrow
next arrow