മംഗലം പാലത്തിന് സമീപം ടെമ്പോയിൽ ബൈക്ക് ഇടിച്ച് മണപ്പാടം സ്വദേശിയായ യുവാവിന് ഗുരുതരപരിക്ക്.

വടക്കഞ്ചേരി: മംഗലംപാലത്തിനു സമീപം ഹൈവേയിലോട്ട് കേറുന്നതിനു മുൻപ് ബൈക്ക് ടെമ്പോയിൽ ഇടിച്ചു യുവാവിനു ഗുരുതര പരിക്ക്.മണപ്പാടം സ്വദേശി ബൈജു (24) വിനാണ് പരിക്കേറ്റത്. വൈകുന്നേരം 6 മണിയോട് കൂടി മംഗലംപാലത്തിൽ നേന്ത്രക്കായ ലോഡ് ഇറക്കി ഹൈവേയിലോട്ട് തിരിയാൻ നിന്ന ടെമ്പോയിൽ ബൈക്ക് ഇടിക്കുകയായിരുന്നു.ആമകുളം ഭാഗത്ത്‌ നിന്നും മംഗലംപാലത്തിലേക്കു വരികയായിരുന്ന ബൈജു ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് ടെമ്പോയുടെ വലത് വശത്തു ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാഷികൾ പറഞ്ഞു. സാരമായി പരിക്കേറ്റ ബൈജുവിനെ തൃശൂരിലുള്ള ആശുപത്രിയിലോട്ട് കൊണ്ടുപോയി.

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow