മുടപ്പല്ലൂർ – അണക്കപ്പാറ റോഡ്; നിർമ്മാണം പൂര്‍ത്തിയാക്കാത്തതില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പ്രതിഷേധിച്ചു.

മുടപ്പല്ലൂർ: മുടപ്പല്ലൂർ-അണക്കപ്പാറ റോഡ് നവീകരണം തുടങ്ങി വർഷങ്ങളായിട്ടും പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷ ഡ്രൈവർമാർ റോഡ് ഉപരോധിച്ചു. ടാറിങ്ങിനായി റോഡ് കുത്തിപ്പൊളിച്ചശേഷം പണി നിലച്ച സ്ഥിതിയിലാണ് നിലവിൽ റോഡുള്ളത്. ഇളകിക്കിടക്കുന്ന മെറ്റൽ അപകടത്തിനിടയാക്കുന്നുണ്ട്. പൊടിശല്യവും രൂക്ഷമാണെന്ന് ഡ്രൈവർമാർ പറഞ്ഞു. സമരം വണ്ടാഴി പഞ്ചായത്തംഗം ആർ. സുരേഷ് ഉദ്ഘാടനം ചെയ്തു.