നെന്മാറ: വര്‍ഷങ്ങള്‍ക്കു ശേഷം നെന്മാറയിലും സിനിമാ തിയേറ്റര്‍ പ്രവര്‍ത്തനം തുടങ്ങി. നെന്മാറയിലെ പഴയ ലക്ഷ്മി തീയേറ്റര്‍ കോംപ്ലക്സ് പുതുക്കിപ്പണിത് മള്‍ട്ടിപ്ലക്സ് തീയറ്റര്‍ കോംപ്ലക്സ് ആക്കി ആധുനിക സംവിധാനങ്ങളോടെ ഒരുക്കിയാണ് പുതുതായി പ്രവര്‍ത്തനം ആരംഭിച്ചത്.
നെന്മാറ, അയിലൂര്‍, മേലാര്‍കോട്, നെല്ലിയാന്പതി പഞ്ചായത്തുകളിലെ പ്രേക്ഷകര്‍ക്ക് ഇനി എ. ക്ലാസ് റിലീസിംഗ് സിനിമകള്‍ കാണാനാകും.ധനലക്ഷ്മി സിനിമാസ് എന്ന പേരില്‍ മള്‍ട്ടിപ്ലക്സ് തിയേറ്ററുകളാണ് ആരംഭിച്ചതെന്ന് 50 വര്‍ഷത്തോളം തിയേറ്റര്‍ വ്യവസായ രംഗത്ത് പരിചയമുള്ള പരേതനായ കൃഷ്ണമൂത്താന്റെ മക്കള്‍ എം.കെ. വേണുഗോപാലും, എം.കെ. സതീഷും പറഞ്ഞു.
കേബിള്‍, സാറ്റലൈറ്റ് ചാനലുകള്‍ സജീവമായതോടെ തിയറ്റര്‍ വ്യവസായം നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്നു.തിയറ്ററുകള്‍ പലതും കല്യാണമണ്ഡപങ്ങളും വ്യാപാര സ്ഥാപനങ്ങളുമായി മാറി. നെന്മാറയില് പ്രവര്‍ത്തിച്ചിരുന്ന തിയറ്ററുകള്‍ നഷ്ട കണക്കില്‍ ഒരോന്നായി പൂട്ടിയെങ്കിലും ശേഷിച്ച സിനിമ തിയറ്റര്‍ ചെറുതാക്കി രണ്ടെണ്ണം ആക്കി പ്രവര്‍ത്തനം നടത്തിയെങ്കിലും കൊറോണ മഹാമാരിയുടെ വ്യാപനത്തോടെ പൂര്‍ണമായും അടയ്ക്കുകയായിരുന്നു.
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.