വടക്കഞ്ചേരി: ദേശീയപാത നിര്‍മാണത്തിന്‍റെ മറവില്‍ നടന്നിരുന്ന ചുവട്ടുപാടം ശങ്കരം കണ്ണംതോട്ടിലെ കരിങ്കല്ല് ഖനനം പോലീസിന്‍റെ സഹായത്തോടെ ജിയോളജി അധികൃതരെത്തി തടഞ്ഞു.സ്റ്റോപ്പ് മെമ്മോ നല്‍കി പിഴ അടക്കാനും നോട്ടീസ് നല്‍കിയിട്ടുണ്ട്. പരിശോധനാ സംഘം വരുന്ന വിവരം നേരത്തെ തന്നെ അറിഞ്ഞ് കൂടുതല്‍ വാഹനങ്ങള്‍ സ്ഥലത്തു നിന്നും മാറ്റിയിരുന്നു. ഖനനം സംബന്ധിച്ച് ഇന്നലെ മംഗലംഡാം മീഡിയയിൽ അടക്കം വാര്‍ത്ത നൽകിയതിനെ തുടര്‍ന്നാണ് പരിശോധന നടന്നത്. മണ്ണ് എടുക്കാനുള്ള പെര്‍മിറ്റില്‍ വ്യാപകമായ കരിങ്കല്ല് പൊട്ടിച്ചെടുക്കലാണ് നടന്നിരുന്നത്.മണ്ണ് മാറ്റിയപ്പോള്‍ കണ്ട പാറകളാണ് പൊട്ടിച്ചതെന്നാണ് വിശദീകരണം. പാത നിര്‍മാണം കഴിഞ്ഞ് പന്നിയങ്കരയില്‍ ടോള്‍ പിരിവ് തുടങ്ങി ഒരു വര്‍ഷമായിട്ടും റോഡ് നിര്‍മാണത്തിനുള്ള മണ്ണും കല്ലും കുഴിച്ചെടുക്കല്‍ തുടരുന്നതാണ് പരാതികള്‍ക്കിടയാക്കിയത്.ശങ്കരന്‍കണ്ണംതോട്ടില്‍ കരാര്‍ കമ്പനിയുടെ ഓഫീസിനടുത്തെ പ്രദേശങ്ങളില്‍ നിന്നായിരുന്നു മണ്ണ് കടത്തും കല്ലുകടത്തും നിര്‍ബാധം തുടര്‍ന്നിരുന്നത്. സര്‍വീസ് റോഡ് ഉള്‍പ്പെടെ എല്ലാ പണികളും കഴിഞ്ഞെന്ന് കരാര്‍ കമ്പനി തന്നെ അവകാശപ്പെട്ട മണ്ണുത്തി ഭാഗത്തേക്കാണ് മണ്ണും കല്ലും കയറ്റി പോയിരുന്നത്.എന്നാല്‍ ഇവിടെ നിന്നും കയറ്റി പോകുന്ന മണ്ണ് അവിടെ ഇറക്കാതെ മറ്റു സ്ഥലങ്ങളിലെത്തിക്കുകയായിരുന്നു.
ചുവട്ടുപാടം ശങ്കരംകണ്ണംതോട്ടിലെ കരിങ്കല്ല് ഖനനത്തിനു സ്റ്റോപ്പ് മെമ്മോ.

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.