November 22, 2025

ഊട്ടറ പാലം ഉടന്‍ ഗതാഗതയോഗ്യമാക്കും.

കൊല്ലങ്കോട്: കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് അപകടാവസ്ഥയിലായ ഊട്ടറ പാലം എത്രയും പെട്ടന്ന് ഗതാഗത യോഗ്യമാക്കും.പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം താല്‍ക്കാലിക അറ്റകുറ്റപ്പണിക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കുന്ന മുറയ്ക്ക് വേഗത്തില്‍ ഫണ്ട് അനുവദിച്ച്‌ നടപടി ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഇതോടൊപ്പം തന്നെ കിഫ്ബി പദ്ധതി വഴി അനുവദിച്ച പുതിയ പാലത്തിനായുള്ള നടപടികളും പുരോഗമിക്കും. മൂന്നുമാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനം കൈക്കൊള്ളും.പാലത്തിലൂടെയുള്ള ഗതാഗതം അടിയന്തരമായി പുനഃസ്ഥാപിക്കാന്‍ ഫണ്ടനുവദിക്കണമെന്നും പുതിയ പാലത്തിന്റെ ടെന്‍ഡര്‍ നടപടി ഉള്‍പ്പെടുള്ള പ്രവൃത്തികളില്‍ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കെ.ബാബു എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് നിവേദനം നല്‍കി. മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ സന്ദര്‍ശിച്ചും വിഷയം അവതരിപ്പിച്ചു.

THRISSUR GOLDEN
IMG-20211113-WA0002
previous arrow
next arrow