മംഗലംഡാം : കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും വന്യമൃഗങ്ങള്‍ക്ക് കുടിവെളള സ്രോതസ് ഒരുക്കുന്നതിനുമായി ബ്രഷ് വുഡ് തടയണകള്‍ നിര്‍മ്മിച്ചു.
മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ ഓടന്തോട് ഭാഗത്ത് നെന്മാറ സെന്റര്‍ ഫോര്‍ ലൈഫ് സ്ക്കില്‍സ് ലേര്‍ണിംഗ് സംഘടനയിലെ യുവാക്കളും തിരുവനന്തപുരം നാഷണല്‍ കോളജ് സാമൂഹ്യ പ്രവര്‍ത്തന വിഭാഗം വിദ്യാര്‍ഥികളും മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷന് സ്റ്റാഫും സംയുക്തമായാണ് തടയണ നിര്‍മിച്ചത്.
ചെമ്പകപ്പാറ, കവിളുപാറ എന്നിവടങ്ങള്‍ താണ്ടി മംഗലംഡാമിന്റെ വൃഷ്ടിപ്രദേശത്ത് എത്തിച്ചേരുന്ന ഓടന്തോട്ടില്‍ നാല് തടയണകളാണ് യുവാക്കളുടെ കൂട്ടായ്മയിലൂടെ സാധ്യമായത്.
യുവാക്കളും വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമടക്കം 55 പേരാണ് തടയണ നിര്‍മ്മാണത്തില്‍ പങ്കാളികളായത്. മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി ഫോസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.എ. മുഹമ്മദ് ഹാഷീം പരിപാടി ഉദ്ഘാനം ചെയ്തു. സിഎല്എസ്എല് ഡയറക്ടര്‍ അശോക് നെന്മാറ അധ്യക്ഷത വഹിച്ചു. കാട്ടുതീ പ്രതിരോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഫയര്‍ സീസണ് സമയങ്ങളില്‍ വന്യമൃഗങ്ങള്‍ക്ക് വെള്ളം കുടിക്കാനും കാട്ടുതീ തടയാനും ഒരുപോലെ ഉപകരിക്കുന്ന ബ്രഷ് വുഡ് തടയണയുടെ പ്രാധാന്യത്തെക്കുറിച്ചും കെ.എ. മുഹമ്മദ് ഹാഷിം വിശദീകരിച്ചു.
ചടങ്ങില്‍ തിരുവനന്തപുരം നാഷണല്‍ കോളേജ് സാമൂഹ്യ പ്രവര്‍ത്തന വിഭാഗം കോ ഓര്‍ഡിനേറ്റര്‍ ആഷിക് ഷാജി മുഖ്യാതിഥിയായിരുന്നു. അധ്യാപിക ലക്ഷ്മി പ്രിയ, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ എസ്എഫ്ഒ ബി.രഞ്ജിത്, സുബ്രഹ്മണ്യന്, സാമൂഹ്യ പ്രവര്‍ത്തകരായ എം.സുരേഷ് ബാബു, അക്ഷര രവീന്ദ്രന്, കെ. അംജിത്, ഷംന ഹാലുദ്ദീന്‍, ആകാശ് ലാല്‍ എന്നിവര്‍ സംസാരിച്ചു. വേനല്‍ കാലത്ത് കാട്ടുമൃഗങ്ങള്‍ കുടിവെള്ളത്തിനായി നാട്ടില്‍ ഇറങ്ങുന്നതും ഭീതി സൃഷ്ടിക്കുന്നതും കുറയ്ക്കാന്‍ ഇത്തരം തടയണകള്‍ സഹായിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.