നെന്മാറ: അയിലൂർ കൃഷിഭവൻ പരിധിയിലെ പുത്തൻതറ, കോഴിക്കാട്, നീലങ്കോട്, തുടങ്ങിയ പാടശേഖര പാടശേഖരങ്ങളിലും ബാക്ടീരിയൽ ലീഫ് ബ്ലാസ്റ്റേഴ്സ് എന്ന രോഗം ബാധിച്ചതായി അയിലൂർ കൃഷി ഓഫീസർ കൃഷ്ണ അറിയിച്ചു. നെച്ചടികളുടെ വലിപ്പം കൂടിയ ഓലകളുടെ മുകൾ ഭാഗം പച്ചനിറം മാറി മഞ്ഞനിറം കലർന്ന ചെമ്പിച്ച നിറമായി മാറുന്നതാണ് രോഗലക്ഷണം.
നേരത്തെ ചെട്ടികുളമ്പ്, ഒറവഞ്ചിറ, പാടശേഖരങ്ങളിലും ബാക്ടീരിയൽ ലീഫ് ബ്ലാസ്റ്റ് എന്ന ഓലകരിച്ചിൽ രോഗം റിപ്പോർട്ട് ചെയ്തിരുന്നു. കൂടുതൽ പാടശേഖരങ്ങളിലേക്ക് രോഗം ബാധിച്ചതോടെ കൃഷി ഓഫീസർ. എസ്. കൃഷ്ണയും, കൃഷി അസിസ്റ്റന്റ് സി. സന്തോഷ്, പാടശേഖരസമിതി ഭാരവാഹികളായ നാരായണൻ, ഹരിദാസൻ, സുരേഷ് കുമാർ, എന്നീ കർഷകരും ചേർന്ന സംഘമാണ് വിവിധ പാടശേഖരങ്ങൾ സന്ദർശിച്ചത്.
ബാക്ടീരിയൽ ലീഫ് ബ്ലാസ്റ്റ് എന്ന ഓലകരിച്ചിൽ രോഗത്തെ പ്രതിരോധിക്കുന്നതിനായി കെ സൈക്ലിൻ 30 ഗ്രാം, നേറ്റിവോ 50 ഗ്രാം എന്നിവ 100 ലിറ്റർ വെള്ളത്തിൽ കലർത്തി ഒരേക്കറിന് എന്ന കണക്കിൽ തളിക്കാൻ നിർദ്ദേശിച്ചു. കൂടാതെ നെൽപ്പാടങ്ങളിലെ വിവിധയിടങ്ങളിലായി ബ്ലീച്ചിങ് പൗഡർ കിഴികെട്ടിയിട്ട് രോഗ വ്യാപനം നിയന്ത്രിക്കാനും നിർദ്ദേശിച്ചു. രോഗത്തിന്റെ ആരംഭ ഘട്ടത്തിലുള്ള നെൽപ്പാടങ്ങളിൽ ചാണകവെള്ളം തെളിയൂറ്റി തളിച്ചം നിയന്ത്രിക്കാം എന്ന കൃഷി ഓഫീസർ പറഞ്ഞു.
Similar News
തുടര്‍ച്ചയായ വേനല്‍മഴ; റബറിനു പക്ഷിക്കണ്ണുരോഗം.
കരിമഞ്ഞളിലെ അപൂര്വഇനമായ വാടാര്മഞ്ഞള് കൃഷിചെയ്ത് വടക്കഞ്ചേരി സ്വദേശി.
വേനല്‍മഴയില്‍ ചീഞ്ഞുതുടങ്ങിയ വൈക്കോല്‍ ഉഴുതുമറിച്ച് കര്‍ഷകര്‍.