പൊങ്കലിനെ വരവേൽക്കാൻ നെല്ലിയാമ്പതി തോട്ടം മേഖലയിലെ തമിഴ് ജനത ഒരുങ്ങി.

നെന്മാറ: തമിഴ് സംസ്കാരവുമായി ഇഴുകിച്ചേർന്ന നെല്ലിയാമ്പതി എസ്റ്റേറ്റു കളിലെ കുടിയേറ്റ തൊഴിലാളികൾ തിങ്ങി പാർക്കുന്ന പ്രമുഖ പാടികളോടു ചേർന്ന ചെറു കാവുകളിലും അമ്പലങ്ങളുടെയും പരിസരങ്ങളും വൃത്തിയാക്കി ശനിയാഴ്ച പൊങ്കൽ ആഘോഷം ആരംഭിച്ചത്. ഞായറാഴ്ചയാണ് പൊങ്കൽവെപ്പ് നടത്തുന്നത്.

തമിഴ് തിരുനാൾ എന്നറിയപ്പെടുന്ന പൊങ്കൽ കർഷക ജനതയെ സംബന്ധിച്ചിടത്തോളം ഉത്സവമാണ്. തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, പൂപ്പൊങ്കൽ, എന്നിങ്ങനെ നാലു ദിവസങ്ങളി ലായാണ് ആഘോഷം നടക്കുന്നത്. തമിഴ് കലണ്ടർ പ്രകാരം അവസാന മാസമായ മാർഗഴി കഴിഞ്ഞ് തൈമാസത്തിന്റെ തുടക്കത്തിലാണ് പൊങ്കൽ ആഘോഷി ക്കുന്നത്. മാർഗഴിയിൽ ശുഭകാര്യ ങ്ങളൊന്നും ചെയ്യാറില്ല. തൈമാ സത്തിലാണ് വിവാഹം, കാതുകുത്ത് പോലുള്ള ശുഭകാര്യങ്ങൾ വഴിപാടാണിത്. നടത്തുന്നത്. മാർഗഴി മാസത്തിന്റെ അവസാനദിനമായ ഇന്ന് കാപ്പു കെട്ടലാണ്.

പഴയതും ഉപയോഗശൂന്യമായ ആദരിക്കുന്നതുമായ വസ്തുക്കൾ കത്തിച്ച് വീടെല്ലാം അടിച്ചുവാരി വൃത്തിയാക്കി മുറ്റം ചാണകം കൊണ്ട് മെഴുകുകയും ശേഷം എരുക്കില, മാവില, കുരുത്തോല എന്നിവ കെട്ടി പൂജയും നടത്തും. ഔഷധ വള്ളികളും ചേർത്ത് ചെറിയ കെട്ടുകളാക്കി വീടിന്റെ നാലു മൂലകളിലും കെട്ടി വയ്ക്കും. ഞായറാഴ്ചയാണ് തൈപ്പൊങ്കൽ. പ്രകൃതിയും മനുഷ്യരും തമ്മിലുള്ള ബന്ധവും ഊട്ടിയുറപ്പിക്കുന്ന ആഘോഷമാണിത്. വീടുകളിൽ പൊങ്കൽ വയ്പ് നടക്കും. സൂര്യദേവനെ അനുസ്മരിക്കുന്ന തിങ്കളാഴ്ച മാട്ടുപ്പൊങ്കൽ തിങ്കളാഴ്ചയാണ്. നെല്ലിയാമ്പതി മേഖലകളിൽ തൊഴിലാളികൾ മാത്രം ഉള്ളതിനാൽ മാട്ടപ്പൊങ്കൽ കാര്യമായി ആഘോഷിക്കാറില്ല. ഭൂമീദേവിയേയും വയലിൽ പണിയെടുക്കുന്ന കന്നുകാലികളെയും ചടങ്ങാണിത്. കന്നുകാലികളെ കുളിപ്പിച്ച് പട്ടുവ സ്ത്രങ്ങൾ ചുറ്റി, കൊമ്പുകളിൽ ചായം പൂശി വയലിൽ എത്തിച്ച് നിവേദ്യം നൽകും. ചൊവ്വാഴ്ചയാണ് പ്രധാന ചടങ്ങായ പൂപ്പൊങ്കൽ ആഘോഷം. പൂപ്പൊങ്കൽ ദിനത്തിൽ ചാണകം കൊണ്ട് ദൈവവിഗ്രങ്ങൾ ഉണ്ടാക്കി പുഴയിലൊഴുക്കുന്നു. സ്ത്രീ കൂട്ടായ്മയിൽ നടക്കുന്ന ഈ ആഘോഷത്തോടെയാണ് പൊങ്കൽ ഉത്സവം സമാപിക്കുന്നത്.

പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് ചില എസ്റ്റേറ്റുകൾ തിങ്കളാഴ്ചയും തൊഴിലാളികൾക്ക് അവധി കൊടുത്തു. കൂടുതൽ ദിവസം അവധി കിട്ടിയ തമിഴ്നാട്ടിലെ തൊഴിലാളികൾ നാമക്കൽ, മധുര, ഉടുമലപേട്ട, ധിണ്ടുകൾ, ധാരാപുരം തുടങ്ങിയ സ്വന്തം ഊരുകളിലേക്ക് ഉത്സവാഘോഷത്തിനായി കുടുംബസമേതം യാത്ര ആരംഭിച്ചു.