നെന്മാറ: അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ചികിത്സ ഇളവുകള്‍ ലഭിക്കുന്ന അവൈറ്റിസ് മിത്ര കാര്‍ഡുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തു. അവൈറ്റിസ് ആശുപത്രിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ആലത്തൂര്‍ ഡി.വൈ.എസ്.പി. എന്‍.അശോകന് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ആശുപത്രി സി.ഇ.ഒ. ദീപക് നായര്‍ അധ്യക്ഷനായി. മാര്‍ക്കറ്റിംങ് മാനേജര്‍ അരുണ്‍.കെ.ജോണ്സണ്, സമീം സൈനുദ്ദീന്‍, സച്ചിന് ലാല്‍, എം.മുജീബ് റഹിമാന്‍, ക്വാളിറ്റി മാനേജര്‍ നൂര്‍ ഫെറിഷ തുടങ്ങിയവര്‍ സംസാരിച്ചു.
അവൈറ്റീസ് മിത്ര കാർഡിന്റെ വിതരണോദ്ഘാടനം ഡി.വൈ.എസ്.പി. എൻ. അശോകൻ നിർവഹിച്ചു.


Similar News
മംഗലംഡാം വലതുകര കനാലിലൂടെ ഇന്നു വെള്ളം തുറന്നുവിടും.
ആലിങ്കൽ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ 17-കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു
വടക്കഞ്ചേരി ബസ് സ്റ്റാൻഡ് തെരുവുനായ്ക്കളുടെ താവളമാകുന്നു