വടക്കഞ്ചേരി: സംസ്ഥാന മിനി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ജേതാക്കളായ പാലക്കാട് ജില്ലാ ടീമിന് മംഗലംഡാം ലൂർദ് മാതാ സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വടക്കഞ്ചേരിയിൽ വെച്ച് സ്വീകരണം നൽകി. വടക്കഞ്ചേരിയിൽ വച്ചു നടന്ന ചടങ്ങിൽ ലൂർദ് മാതാ സ്പോർട്സ് ക്ലബ് പ്രസിഡന്റ് സജിമോൻ. ടി, സെക്രട്ടറി സിദ്ദിഖ്. ഐ, ജോയിൻ സെക്രട്ടറി സെലിൻ ടീച്ചർ, ലൂർദ് മാതാ ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ജോസി ടോം, കായികാധ്യാപിക ബീന തോമസ്, സ്മിത ടീച്ചർ, വിമി ടീച്ചർ, പിടിഎ ഭാരവാഹികളായ ബിനു ജോസഫ്, ബൈജു എന്നിവർ സംസാരിച്ചു.
സംസ്ഥാന മിനി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ പാലക്കാട് ജില്ലാ ടീമിന് സ്വീകരണം നൽകി.

Similar News
മലയോരമേഖലയ്ക്ക് അഭിമാനമായി മംഗലംഡാം ലൂര്ദ്മാത
മേലാർകോട് നിരീക്ഷണ ക്യാമറകൾക്ക് പുറകിൽ മാലിന്യം തള്ളിയ നിലയിൽ
നെല്ലിയാമ്പതി ചുരം പാതയിൽ മരം വീണു; രണ്ടു മണിക്കൂർ ഗതാഗതം മുടങ്ങി