മംഗലംഡാം: മംഗലംഡാമിലും പരിസരപ്രദേശങ്ങളിലും നമ്പർ പ്ലേറ്റ് ഇല്ലാതെയും മതിയായ രേഖകളില്ലാതെയും വന്ന അഞ്ചോളം ഇരുചക്രവാഹനം പിടിച്ചെടുത്ത് പോലീസ് കേസെടുത്തു. സ്കൂളുകൾ വിടുന്ന സമയങ്ങളിലും ടൗണിൽ തിരക്കുള്ള സമയങ്ങളിലും യുവാക്കളുടെ അശ്രദ്ധമായ ഡ്രൈവിങ്ങും ഓവർ സ്പീഡും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പോലീസ് പരിശോധന ശക്തമാക്കിയത്. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മംഗലംഡാം എസ് ഐ ജെമേഷ് പറഞ്ഞു.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.