മംഗലം അണക്കെട്ടിലെ വലതു കനാൽ നാളെ തുറക്കും.

മംഗലംഡാം: മംഗലം അണക്കെട്ടിലെ വലതുകനാൽ നാളെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. അണക്കെട്ടിൽ ജലസേചന ആവശ്യത്തിന് ഇടത് വലത് കനാലുകളിലൂടെ വിതരണം ചെയ്യുന്നതിന് തുടർച്ചയായി 46 ദിവസത്തേക്കുള്ള വെള്ളമാണ് നിലവിലുള്ളത് എന്നും അധികൃതർ അറിയിച്ചു. ഇടത് കനാൽ ഇന്നലെ തുറന്നിരുന്നു. അണക്കെട്ടിലെ ജലം ജലസേചനാവശ്യത്തിനായി പരമാവധി പ്രയോജനപ്പെടുത്തുന്നതിന് കർഷകർ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow