മംഗലംഡാം : കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ ചരിത്രം തിരുത്തിയ തീരുമാനത്തിന് പിന്നിൽ മംഗലംഡാം കട്ടക്കൽ വീട്ടിൽ റിട്ടേ : അധ്യാപകനായ ജോർജിന്റെയും, ലൂർദ്മാത ഹെയർസെക്കണ്ടറി സ്കൂളിലെ അധ്യാപകയായ ബീനമ്മയുടെയും മകളായ നമിത ജോർജ്, കൊച്ചിൻ യൂണിവേഴ്സിറ്റി അവസാന വർഷ എൽ എൽ ബി വിദ്യാർത്ഥിയും.. യൂണിവേഴ്സിറ്റി ചെയർപേർസണുമാണ് നമിത,
മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന കുസാറ്റിൽ 2022 അവസാനത്തോടെ നടന്ന തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ പാനലിൽ നിന്നും മത്സരിച്ചാണ് യൂണിവേഴ്സിറ്റി ചെയർപേർസണയി നമിത ജോർജിനെയും.. ജനറൽ സെക്രട്ടറിയായി വൈക്കം സ്വദേശിനി മേഘ ലൗജനും, തിരഞ്ഞെടുത്തത് ,
കുസറ്റിന്റെ ചരിത്രത്തിലും ഇതാദ്യമായാണ് ചെയർപേർസണും ജനറൽ സെക്രട്ടറിയും വനിതകൾ ആകുന്നത് , ഇവർ സ്ഥാനം ഏറ്റ് എടുത്തത് മുതൽ നടത്തിയ ശ്രമങ്ങളുടെയും ചർച്ചകളുടെയും ഭാഗമായാണ് ആർത്തവാവധി എന്ന ആനുകൂല്യം അംഗീകാരിച്ച് പെൺകുട്ടികൾക്ക് ഓരോ സെമസ്റ്ററിലും രണ്ടു ശതമാനം അധിക അവധി ആനുകൂല്യം അനുവദിച്ചുള്ള ഉത്തരവിൽ വൈസ് ചാൻസലർ ഒപ്പ് വെച്ചത്.മറ്റു സർവകാലശാലകളിലും ഈ തീരുമാനം നടപ്പാക്കാൻ ശ്രമിക്കുമെന്ന് നമിത അറിയിച്ചു,
Similar News
കരിങ്കയം ഫോറെസ്റ്റ് ഓഫീസിനു മുൻപിൽ ബഹുജന ധർണ്ണ നടത്തി
പ്രത്യാശയുടെ നിറവിലേക്ക് എന്ന ആശയവുമായി 15 അടിയുള്ള പടുകൂറ്റൻ കൊളാഷ് നിർമ്മിച്ച് ചിറ്റൂർ ജി യു പി എസിലെ വിദ്യാർത്ഥികൾ; ഇവർക്ക് പൂർണ്ണ പിന്തുണയുമായി അധ്യാപകരും, രക്ഷിതക്കാളും.
പാലിയേറ്റീവ് കെയർ രോഗികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു