വടക്കഞ്ചേരി: ചെറുപുഷ്പം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വാര്‍ഷികാഘോഷങ്ങളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളും ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ആഘോഷ പരിപാടികള്‍ ബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്യും.
പിടിഎ പ്രസിഡന്റ് സുരേഷ് വേലായുധന് അധ്യക്ഷത വഹിക്കും. രമ്യ ഹരിദാസ് എംപി മുഖ്യപ്രഭാഷണം നടത്തും. ഫൊറോന വികാരി ഫാ. ജയ്സണ്‍ കൊള്ളന്നൂര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സിഎച്ച്എഫ് പാലക്കാട് മരിയന്‍ പ്രോവിന്‍സ് പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ.പുഷ്പ ജൂബിലി സന്ദേശം നല്‍കും. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ.ആഗ്നല്‍ ഡേവിഡ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ശോഭാ റോസ് ആമുഖപ്രസംഗം നടത്തും.
പി.പി. സുമോദ് എംഎല്‍എ, സിഎച്ച്എഫ് പ്രൊവിന്‍ഷ്യാള്‍ മുന്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലൂസി അരിക്കാട്ട്, ചെറുപുഷ്പാശ്രമം സുപ്പീരിയര്‍ സിസ്റ്റര്‍ സീല, വാര്‍ഡ് മെന്പര് വി.എ. അന്‍വര്‍, പൂര്‍വ വിദ്യാര്‍ഥിനിയും തൃശൂര്‍ സെന്റ് മേരിസ് കോളജ് അസിസ്റ്റന്റ് പ്രൊഫസറുമായ ധന്യ ശങ്കര്‍, ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം യുപി സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ്മിന്‍ വര്‍ഗീസ്, സ്റ്റാഫ് പ്രതിനിധി സോണിയ ജോര്‍ജ്, സ്കൂള്‍ ലീഡര്‍മാരായ അമിയ എല്‍സ ബിജു, എസ്. പ്രിജീന എന്നിവര്‍ ആശംസകളര്‍പ്പിക്കും.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.