മംഗലംഡാം: റോഡിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. മംഗലംഡാം മുടപ്പലൂർ റോഡിൽ പന്നിക്കുളമ്പിലാണ് രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നത് പതിവായിരിക്കുന്നത്, ചാക്കിൽ കെട്ടിയ നിലയിൽ ഹോട്ടൽ മാലിന്യങ്ങളാണ് പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നത്. ഇതിനാൽ ദുർഗന്ധം വമിക്കുന്ന ഈ വഴിയിലൂടെയുള്ള യാത്ര ദുസഹനീയമാണ് . ജനങ്ങളെ ദുരിതത്തിൽ ആക്കുന്ന ഇത്തരം പ്രവർത്തികളിൽ ഏർപെടുന്ന സാമൂഹ്യ ദ്രോഹികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.


Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു