January 16, 2026

ആലത്തൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ 8 പേർക്ക് കടിയേറ്റു.

ആലത്തൂർ: ആലത്തൂർ പുതിയങ്കത്ത് തെരുവ് നായയുടെ ആക്രമണത്തിൽ എട്ടു പേർക്ക് കടിയേറ്റു. വടക്കേത്തറ സ്വദേശി മാധവി, ചിറാക്കാട് സ്വദേശികളായ ശകുന്തള, മണി ചിറ്റിലംഞ്ചേരി സ്വദേശിയായ രതീഷ് തുടങ്ങിയ എട്ടോളം പേർക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ കടിയേറ്റത്. പുതിയങ്കം മേഖലയിൽ കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി അലഞ്ഞു നടക്കുന്ന തെരുവുനായയാണ് എല്ലാവരെയും കടിച്ചത്. ഈ പ്രദേശത്തെ വളർത്തു മൃഗങ്ങളെയും കടിച്ചതായി നാട്ടുകാർ പറഞ്ഞു. നാട്ടുകാരും, പഞ്ചായത്ത് അധികൃതരും ചേർന്ന് ഈ നായയെ കണ്ടെത്താനായി ശ്രെമം തുടരുന്നതായി നാട്ടുകാർ പറഞ്ഞു. നായയുടെ കടിയേറ്റ രണ്ടു പേർ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ABS MEDICALS