മലമ്പുഴ: മലമ്പുഴ ഡാം കാണാൻ എത്തിയ കോയമ്പത്തൂർ സ്വദേശി മുങ്ങി മരിച്ചു. കോയമ്പത്തൂർ സായിബാബ കോളനിയിൽ അക്ഷയ് ആണ് മുങ്ങി മരിച്ചത്. 9 അംഗ സംഗമാണ് കോയമ്പത്തൂരിൽ നിന്നും വിനോദ യാത്രയ്ക്കായി മലമ്പുഴയിൽ എത്തിയത്. വലിയകാട് കവറകുണ്ടിന് സമീപമുള്ള വെള്ളച്ചാട്ടത്തിലാണ് അപകടം ഉണ്ടായത്. അപകടത്തിനുശേഷം ഉടൻ തന്നെ അക്ഷയ്യെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഇന്ന് വൈകുന്നേരം 7 മണിയോടുകൂടിയാണ് അപകടം നടന്നത്. അതിനുശേഷം പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
കോയമ്പത്തൂർ സ്വദേശി മലമ്പുഴയിലെ വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ചു.

Similar News
വണ്ടാഴി കമ്മാന്തറ ആലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ നിര്യാതനായി
മംഗലംഡാം പന്നിക്കുളമ്പ് സുനിൽകുമാർ നിര്യാതനായി
മംഗലംഡാം ഇലത്തിമറ്റം തോമാച്ചൻ മകൻ ഡോ. ക്രിസ്റ്റഫർ തോമസ് നിര്യാതനായി