മണ്ണൂത്തി: തോട്ടപ്പടിയിൽ ടോറസ് അപകടത്തിൽപ്പെട്ടു. ടോറസ് ഡ്രൈവർ മംഗലംഡാം രണ്ടാംപുഴ സ്വദേശി നിസാരപരിക്കുകളോടെ രക്ഷപെട്ടു. മംഗലംഡാം ചിറ്റടിയിൽ ഉള്ള പീ.ജെ ഗ്രാനൈറ്റ് എന്ന ക്വാറിയിൽ നിന്നും ലോഡുമായി തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ആണ് അപകടത്തിൽപ്പെട്ടത്. തോട്ടപ്പടിയിൽ ഇന്ന് പുലർച്ചെ 5 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ടോറസ് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. പുലർച്ചെ റോഡിൽ തിരക്ക് കുറവായത് കൊണ്ട് വൻ അപകടം ഒഴിവായി. ഡ്രൈവർ ഉറങ്ങി പോയതാണ് എന്നാണ് പ്രാഥമിക നിഗമനം.ഹൈവേ പോലീസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് ക്രയിനിന്റെ സഹായത്തിൽ റോഡിൽ നിന്നും വാഹനം മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
മണ്ണുത്തി തോട്ടപ്പടിയിൽ ടോറസ് അപകടത്തിൽപ്പെട്ടു.

Similar News
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.
ഇന്നലെ ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു.