പാലക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങി ചത്ത പുലിയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി: മരണകാരണം കാപ്ച്ചര്‍ മയൊപ്പതി.

പാലക്കാട്‌: മണ്ണാർക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങി ചത്ത പുലിയുട‌െ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. പുലി ചത്തത് മുറിവേറ്റതിനെ തുടര്‍ന്നുണ്ടായ ആഘാതം മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.ഹൃദയാഘാതം ഉള്‍പ്പടെ ഉണ്ടായെന്നും ആന്തരികാവയങ്ങളുടെ പ്രവര്‍ത്തനം നിലച്ചുവെന്നുമാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. കാപ്ച്ചര്‍ മയൊപ്പതിയാണെന്ന് ഡോ. അരുണ്‍ സക്കറിയ പറഞ്ഞു.പുലിയുടെ വായില്‍ മുകള്‍ നിലയിലെ ഒരു പല്ല് ഇല്ല. വലതു കൈ ഒടിഞ്ഞിട്ടുണ്ട്.ഇന്ന് പുലര്‍ച്ചെയാണ് മണ്ണാര്‍ക്കാട് കോട്ടോപ്പാടം സ്വദേശി ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ പുലിയ കണ്ടെത്തിയത്. കോഴികള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കൂട്ടില്‍ പുലിയെ കണ്ടത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പൊലീസും വനം വകുപ്പും സംഭവസ്ഥലത്ത് എത്തിയിരുന്നു. പുലിയെ മയക്കുവെടി വെച്ച്‌ പിടികൂടാനായിരുന്നു പദ്ധതി. ഇതിനായി വയനാട്ടില്‍ നിന്നും ഡോ. അരുണ്‍ സക്കറിയ പാലക്കാട്ടേക്ക് പുറപ്പെട്ടിരുന്നു. ഇതിനിടയിലാണ് പുലി ചത്തത്.കോഴിക്കൂടിന്റെ ഇരുമ്ബ് വലയില്‍ പുലിയുടെ കൈ കുരുങ്ങിയ നിലയിലായിരുന്നു. ആണ്‍ പുലിയാണ് ചത്തത്. ഇതിന്റെ പ്രായം പ്രായം തിട്ടപ്പെടുത്തിയിട്ടില്ല. ദേശീയ കടുവ സംരക്ഷണ അതോറിറ്റി മാനദണ്ഡപ്രകാരം NTC മാനദണ്ഡപ്രകാരമുള്ള കമ്മിറ്റിയുടെ സംന്നിധ്യത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.സുവോളജിസ്റ്, രണ്ട് വെറ്റിനറി ഡോക്ടര്‍മാര്‍, ലോക്കല്‍ ബോഡി പ്രതിനിധികള്‍ ചീഫ് വൈല്‍ഡ് ലൈഫ്‌എ വാര്‍ഡന്റെ പ്രതിനിധി എന്നിവര്‍ അടങ്ങിയതാണ് കമ്മിറ്റി.

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow