വടക്കഞ്ചേരി : ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഉത്സവ പറമ്പുകളില്‍ കറങ്ങി നടന്ന് മോഷണം പതിവാക്കിയ പ്രതിയെ പിടികൂടി പൊലീസ്.
വടക്കഞ്ചേരി വണ്ടാഴി നെല്ലിക്കോട് വീട്ടില്‍ ഉദയകുമാര്‍ എന്ന വിപിനാണ് (26) അറസ്റ്റിലായത്. സാഹസികമായാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഉത്സവ പറമ്പുകളിലെ തിരക്ക് കേന്ദ്രീകരിച്ച് മൊബൈല്‍ ഫോണും, പേഴ്സും മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
ആറങ്ങോട്ടുകര മുല്ലക്കല്‍ ഉത്സവത്തിന് അമ്പലപറമ്പില് നിന്ന് അഞ്ചോളം മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതിന് ചാലിശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത് കേസിലാണ് വിപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ദിവസത്തെ നിരീക്ഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കു ശേഷം വ്യാഴാഴ്ച വടക്കഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയിലെ ഉല്‍സവ പറമ്പില്‍ വെച്ച് മറ്റൊരു മോഷണ ശ്രമത്തിനിടെയാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.
മംഗലംഡാം പൊലീസ് സ്റ്റേഷന് പരിധിയില്‍ ഒരു പെണ്‍കുട്ടിയെ കൊന്നതുള്‍പ്പടെയുള്ള കൊലപാതകക്കേസിലും, കവര്‍ച്ചക്കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ചാലിശ്ശേരി പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ. സതീഷ്കുമാര്‍, എഎസ്ഐ റഷീദലി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുള്‍ റഷീദ്, ജനമൈത്രി ബീറ്റ് ഓഫീസര്‍ എ ശ്രീകുമാര്‍, സി പി ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഉത്സവ പറമ്പുകളില്‍ കറങ്ങി നടന്ന് മൊബൈല്‍ മോഷണം; വണ്ടാഴി നെല്ലിക്കോട് സ്വദേശി അറസ്റ്റിൽ.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.