മംഗലംഡാം: ചിറ്റടി വളയലിൽ ടോറസിൽ ഓട്ടോക്കാറിടിച്ചാണ് അപകടമുണ്ടായത് . ഇന്ന് കാലത്ത് പത്തുമണിയോടെ മംഗലംഡാമിൽ നിന്നും പെരുമ്പാവൂരിലേക്ക് ലോഡ് കയറ്റി പോകുന്ന ടോറസും മുടപ്പലൂരിൽ നിന്ന് മംഗലംഡാം ഭാഗത്തേക്ക് വരുന്ന ഓട്ടോക്കാർ റോഡിൽ ഇളകിക്കിടക്കുന്ന മെറ്റലിൽ കയറി നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ ഓട്ടോക്കാറിന്റെ ഡ്രൈവർ ചിറ്റടി സ്വദേശി രാമകൃഷ്ണനെ ഉടനെ തന്നെ ആലത്തൂരിലെ മേഴ്സി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മംഗലംഡാം മീഡിയ നിരവധിതവണ റോഡിന്റെ അവസ്ഥയെക്കുറിച്ച് വാർത്തകൾ നൽകിയെങ്കിലും ഇതുവരെ അധികാരികളിൽ നിന്ന് നടപടിയൊന്നും ഉണ്ടായില്ല. ആളുകളുടെ ജീവനുകൾ മുടപ്പല്ലൂർ – മംഗലംഡാം റോഡിൽ പൊലിഞ്ഞാൽ മാത്രമേ അധികാരികൾ ശ്രദ്ധിക്കുകയുള്ളൂ എന്ന് നാട്ടുകാർ മംഗലംഡാം മീഡിയയോട് പറഞ്ഞു.
മംഗലംഡാം ചിറ്റടിയിൽ വാഹനാപകടം: ചിറ്റടി സ്വദേശിക്ക് പരിക്ക്.


Similar News
ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് രണ്ടുപേർക്ക് പരിക്ക്
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.