പാലക്കാട് തട്ടിക്കൊണ്ടുപോയ പൂച്ചയെ യുവതി തിരിച്ചേല്‍പ്പിച്ചു; പൂച്ചയുടെ ഉടമ പരാതി പിന്‍വലിച്ചു.

പാലക്കാട്: മണ്ണാര്‍ക്കാട് തട്ടിക്കൊണ്ടുപോയ പേര്‍ഷ്യന്‍ പൂച്ചയെ യുവതി തിരിച്ചേല്‍പ്പിച്ചു. പൂച്ചയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് രഹസ്യമായി പൂച്ചയെ മണ്ണാര്‍ക്കാട് സ്റ്റേഷനില്‍ തിരിച്ചേല്‍പ്പിച്ചത്.പൂച്ചയെ തിരികെ നല്‍കിയതോടെ പൂച്ചയുടെ ഉടമ ഉമ്മര്‍ പരാതി പിന്‍വലിച്ചു.ജനുവരി 24നാണ് മണ്ണാര്‍ക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് 20000 രൂപ വില വരുന്ന പൂച്ചയെ യുവതി തട്ടികൊണ്ടുപോയത്. പൂച്ചയെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുവന്നതിനു ശേഷം ഉമ്മറിന്റെ കോഴിക്കടയില്‍ ഇരുത്തിയ പൂച്ച പുറത്തേക്കിറങ്ങുകയായിരുന്നു. ഈ സമയം യുവതി പൂച്ചയെ പിടികൂടി കടന്നുകളയുകയായിരുന്നു. ഇതോടെയാണ് മണ്ണാര്‍ക്കാട് സ്റ്റേഷനില്‍ പരാതി നല്‍കിയത്.യുവതിയുടെ സഹോദരനാണ് അതീവരഹസ്യമായി പൂച്ചയെ മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ കൈമാറിയത്. സഹോദരന്‍ തിരികെ പോയതോടെ പൊലീസ് ഉമ്മറിനെ വിളിച്ചു വരുത്തി പൂച്ചയെ ഏല്‍പിച്ചു.

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow