ഇളവംപാടത്ത് യുവാവ് വീടിന് തീയിട്ടു.

കിഴക്കഞ്ചേരി: ഇളവംപാടം കറുപ്പംകുടത്ത് യുവാവ് വീടിനു തീയിട്ടു. സുനില്‍ (44) എന്നയാളാണ് സ്വന്തം വീടിനു തീയിട്ടത്. വീട്ടിനുള്ളിലെ സാധനങ്ങളും സ്‌കൂട്ടറും കത്തിനശിച്ചു. ഇന്നലെ രാവിലെ പത്തരയോടു കൂടിയാണ് സംഭവം. ഈ സമയം സുനിലിന്‍റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഇയാള്‍ ഇടയ്ക്കിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച്‌ ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. മംഗലംഡാം പോലീസും, ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയാണ് തീയണച്ചത്. വാര്‍പ്പ് വീടായതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.

ABS MEDICALS