കുടിവെള്ളവിതരണ പൈപ്പുകൾ സ്ഥാപിച്ചുതുടങ്ങി.

നെന്മാറ: പോത്തുണ്ടി ജലശുദ്ധീകരണശാലയിൽനിന്ന് കുടിവെള്ളവിതരണത്തിനായി പൈപ്പുകൾ സ്ഥാപിച്ചുതുടങ്ങി. പല്ലാവൂരിൽ സ്ഥാപിച്ച ടാങ്കിൽ വെള്ളമെത്തിക്കുന്നതിനാണ് പൈപ്പിടുന്നത്.ജലജീവൻ മിഷൻ സമഗ്ര കുടിവെള്ളപദ്ധതിയുടെ ഭാഗമായാണ് പൈപ്പിടൽ. പോത്തുണ്ടിക്ഷേത്രം വരെയുള്ള പണിയാണ് നടക്കുന്നത്. വിത്തനശ്ശേരിവരെയുള്ള പൈപ്പിടൽ നേരത്തെ പൂർത്തിയാക്കി. വിത്തനശ്ശേരിയിൽനിന്ന് പല്ലാവൂർ വരെയുള്ള പൈപ്പിടലിനുള്ള നടപടിക്രമങ്ങളായി. അടുത്തയാഴ്ച പണി തുടങ്ങും. ആലത്തൂർ, കാവശ്ശേരി, പുതുക്കോട് പഞ്ചായത്തുകൾക്ക് പല്ലാവൂർ ടാങ്കിൽനിന്ന് വെള്ളം വിതരണം ചെയ്യും.

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow