വടക്കഞ്ചേരി: ആമക്കുളം റോളക്സ് ഓഡിറ്റോറിയത്തിന് സമീപം ബസ് ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്. തൃശ്ശൂർ കൊഴിഞ്ഞാമ്പാറ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ആണ് ബൈക്കുമായി കൂട്ടി ഇടിച്ചത്. എതിരെ വന്ന ബൈക്ക് സ്വകാര്യ ബസിലേക്കു ഇടിച്ചു കയറുകയായിരുന്നു.
ഇന്ന് ഉച്ചക്ക് രണ്ടു മണിയോട് കൂടി ആണ് അപകടം ഉണ്ടായത്. അപകടത്തിൽ നെന്മാറ പേഴുംപാറ സ്വദേശി ബുദ്ദൂസിനാണ് പരിക്ക് പറ്റിയത്. പരിക്കേറ്റ ബൈക്ക് യാത്രികനെ വടക്കഞ്ചേരി തങ്കം ജംഗ്ഷനിൽ ഉള്ള നായനാർ ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തൃശ്ശൂർ ജൂബിലി മിഷൻ പ്രവേശിപ്പിച്ചു.
വടക്കഞ്ചേരി ആമക്കുളത്ത് ബസ് ഇടിച്ചു ബൈക്ക് യാത്രക്കാരന് പരിക്ക്..

Similar News
നീലിപ്പാറയിൽ കണ്ടെയ്നർ ലോറി ട്രാവലറിൽ ഇടിച്ച് അപകടം; 4 പേർക്ക് പരിക്ക്.
ദേശീയ പാത വഴുക്കുംപാറയിൽ വാഹനാപകടത്തിൽ കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം.
ബാലസുബ്രഹ്മണ്യന്റെ ഇളയ മകളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് സ്കൂൾ മാനേജർ.