വാളയാർ: വാളയാർ-കോയമ്പത്തൂർ ദേശീയപാതയിൽ വാളയാർ നവക്കരയ്ക്ക് സമീപം വാഹന അപകടം. മൂന്നു പേർ അടങ്ങിയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ദേശീയപാതയുടെ അറ്റകുറ്റപ്പണികൾക്കായി പാതയുടെ അരികിൽ കൂട്ടിയിട്ടിരുന്ന മെറ്റൽ ജെല്ലിയിൽ കാറ് കയറുകയും, തെന്നി തലകീഴായി മറിയുകയും ചെയ്താണ് അപകടം ഉണ്ടായത്. കാറിൽ സഞ്ചരിച്ചിരുന്ന കോയമ്പത്തൂർ സിങ്കനല്ലൂർ സ്വദേശികളായ മൂന്നുപേർക്കും നിസ്സാര പരിക്കേറ്റു. ഇന്ന് രാവിലെയാണ് ദേശീയപാതയിൽ അപകടം ഉണ്ടായത്.
വാളയാർ-കോയമ്പത്തൂർ ദേശീയപാതയിൽ വാഹനാപകടം.

Similar News
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.
ഇന്നലെ ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു.