നെന്മാറ: വിളവെടുപ്പിന് അടുത്തതോടെ വിളഞ്ഞു തുടങ്ങിയ നെൽപ്പാടത്ത് കാട്ടുപന്നിക്കൂട്ടം സംഭരിക്കുന്നു. വല്ലങ്ങി കോരാംപറമ്പ് രാജന്റെ നെൽപ്പാടത്താണ് 9 എണ്ണമടങ്ങുന്ന കാട്ടുപന്നിക്കൂട്ടം ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെ നെൽപ്പാടത്ത് ഇറങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ട രാജനും, സമീപത്തെ കർഷകരും വനംവകുപ്പ് പന്നികളെ വെടിവെക്കാൻ അനുവാദമുള്ള ഷൂട്ടർമാരെ വിവരമറിയിച്ച് ശിവൻ പെരുമാങ്കോട്, വിജയൻ ചാത്തമംഗലം എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി 70 കിലോ തൂക്കം വരുന്ന കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. വനം വകുപ്പ് നടപടിക്രമങ്ങൾ പാലിച്ച് കാട്ടുപന്നിയെ കർഷകരുടെ സഹായത്തോടെ കുഴിച്ചുമൂടി. സംഘത്തിൽ ഉണ്ടായിരുന്ന മറ്റു കാട്ടുപന്നികൾ വെടിയൊച്ച കേട്ടതോടെ ഓടി രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ നെന്മാറ ആലമ്പലമ്പാറയിലും അയിലൂർ ചേവണിയിലും പകൽ സമയത്ത് നെൽപ്പാടങ്ങൾ ഇറങ്ങിയ കാട്ടുപന്നികളെ വെടിവെച്ചു കൊന്നിരുന്നു. എന്നാൽ തദ്ദേശസ്ഥാപനങ്ങൾ ഷൂട്ടർമാർക്ക് തോക്കിൽ ഉപയോഗിക്കുന്ന തിരയുടെ വിലയോ യാത ചെലവ് പ്രതിഫലമോ നൽകുന്നില്ലെന്ന് പരാതിയും വ്യാപകമാണ്. ഇത് വിളവെടുക്കാറായ നെൽപ്പാടങ്ങളിലെ പന്നിക്കൂട്ടത്തെ നിർമ്മാർജ്ജനം ചെയ്യുന്നതിന് തടസ്സം ആവുന്നതായി കർഷകർ പറഞ്ഞു.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.