January 16, 2026

മലയോര മേഖലയില്‍ വന്‍കഞ്ചാവ് കൃഷി.

പാലക്കാട്: മലയോര മേഖലയില്‍ വന്‍കഞ്ചാവ് വേട്ട. അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍, പാടവയല്‍ വില്ലേജില്‍, മേലെ ഭൂതയാര്‍ ഊരില്‍ നിന്നും ആറു കിലോമീറ്റര്‍ മാറി വെള്ളരിക്കോണം മലയുടെ തെക്കേ അരികില്‍ നിന്നും രണ്ടു പ്ലോട്ടുകളില്‍ നിന്നായി ഉദ്ദേശം മൂന്നുമാസം പ്രായമായ 209 കഞ്ചാവ് ചെടികളും, ഉദ്ദേശം ഒരു മാസം പ്രായമായ 1234 കഞ്ചാവ് ചെടികളും അടക്കം 1443 കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഇവ സ്ഥലത്ത് വെച്ച്‌ തന്നെ നശിപ്പിച്ചു. പാലക്കാട്‌ ഐ.ബി പാര്‍ട്ടിയും, മണ്ണാര്‍ക്കാട് സര്‍ക്കിള്‍ പാര്‍ട്ടിയും, അഗളി റേഞ്ച് പാര്‍ട്ടിയും സംയുക്തമായാണ് പരിശോധന നടത്തിയത്. പാലക്കാട് ഇ.ഐ. ആന്‍ഡ് ഐ.ബിയിലെ പ്രിവെന്റീവ് ഓഫീസര്‍ ആര്‍.എസ്. സുരേഷിന് ലഭിച്ച രഹസ്യ വിവരമാണ് അന്വേഷണത്തിലേക്ക് നയിച്ചത്.

THRISSUR GOLDEN
IMG-20211113-WA0002
previous arrow
next arrow