വടക്കേകളത്തു വാഹനം ഇടിച്ചു ഒരാൾ മരിച്ചു.

മംഗലംഡാം : മംഗലംഡാം വടക്കേകളത്ത് വീടിന് മുൻ വശത്ത് നിൽക്കുകയായിരുന്ന ആൾ കാറിടിച്ച് മരിച്ചു. മംഗലംഡാം വടക്കേകളം ആളൂ പറമ്പിൽ ബാബു ജോസഫ് (64) ആണ് മരിച്ചത്. വീടിന് മുൻഭാഗത്ത് റോഡരികിൽ നിൽക്കുകയായിരുന്ന ബാബുവിനെ മംഗലംഡാം ഭാഗത്ത് നിന്ന് വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ നാട്ടുകാർ മംഗലംഡാം ഹെൽത്ത് വിഷൻ ആശുപത്രിയിൽ എത്തിച്ചു നെന്മാറയിലേക്ക് വിദഗത്ത ചികിത്സക്കായി കൊണ്ട് പോവുമ്പേഴേക്കും മരണം സംഭവിച്ചിരുന്നു കടപ്പാറയിൽ പോയി തിരിച്ചു വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച കാറാണ് ബാബുവിനെ ഇടിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്ന് വൈകീട്ട് 6 മണിയോടെ മംഗലംഡാം മുടപ്പല്ലൂർ റോഡിൽ വടക്കേ കളത്തിനു അടുത്ത് വച്ചാണ് സംഭവം മംഗലംഡാം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം നെന്മാറ ആശുപത്രിയിൽ.ഭാര്യ: ബീന. മക്കൾ: അഖിൽ ജോസഫ് , ആർഷാ ജോസഫ് , അനക്സ് എ ജോസഫ് .