പാലക്കാട്: ദുബായ് എയര്‍പോര്‍ട്ടിലെ കാര്‍ഗോ വിഭാഗത്തിലുണ്ടായ അപകടത്തില്‍ ജീവനക്കാരനായ പാലക്കാട് സ്വദേശി മരിച്ചു. കല്പാത്തി അംബികാപുരം വെങ്കിടേശ്വര കോളനിയില്‍ മണിമധു വീട്ടില്‍ ഗോപിനാഥന്റെയും നിര്‍മലാദേവിയുടെയും മകന് മധു മോഹന്‍ ആണ് മരിച്ചത്. 36 വയസ്സായിരുന്നു.
ജോലിയ്ക്കിടയില്‍ പാഴ്സല്‍ കയറ്റി വന്ന വാഹനം ഇടിക്കുകയായിരുന്നു.10 വര്‍ഷമായി മധു മോഹന്‍ ദുബായിൽ ജോലി ചെയ്യുകയാണ്. മൃതദേഹം അടുത്ത ദിവസം നാട്ടിലെത്തിക്കും.
ഭാര്യ: അഞ്ജു ചെമ്മങ്ങാട്ട്. മകന്: അമര്‍നാഥ്.
Similar News
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.
വിനോദയാത്ര പോയ വിദ്യാർത്ഥിനി മരണപ്പെട്ടു.
മംഗലംഡാം പന്നികുളമ്പിൽ അനീഷ് നിര്യാതനായി