വണ്ടാഴി: മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കാൻ ലക്ഷ്യമിട്ട് സി.വി.എം. ഹയർസെക്കെന്റെറി സ്ക്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. അത്ലറ്റിക്, സെപക് ത്രോ, ബോൾ ബാറ്റ്മിൻറ്റൻ എന്നീ ഇനങ്ങളില്‍ ആണ് പരിശീലനം നല്‍കുന്നത്. പ്രസ്തുത ക്യാമ്പിന്റെ ഉത്ഘാടനം പറളി സ്കൂളിലെ കായിക അധ്യാപകനും ജീ.വി.രാജാ സ്പോര്‍ട്സ് അവാർഡ് ജേതാവും കൂടിയായ പി.ജി. മനോജ് നിര്‍വ്വഹിച്ചു.
പറളി സ്കൂളിലെ മുന്‍ അന്തർദേശീയ താരം പി. എന്‍. അജിത് ക്യാമ്പിന് നേതൃത്വം നല്‍കും. പ്രസ്തുത ചടങ്ങില്‍ സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് എം. രാജേഷ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ വി. വിജയകുമാർ സ്വാഗതവും, സ്കൂള്‍ കായിക അധ്യാപകന്‍ സി. എച്ച്. അനീഷ്, സ്കൂള്‍ അധ്യാപകന്‍ ഷാജു മാര്‍ക്കോസ് എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് പി. രഞ്ജിനി നന്ദി രേഖപ്പെടുത്തി.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.