കടപ്പാറയിൽ വീടിന് മുമ്പിലെ കുഴിയിൽ മധ്യ വയസ്കന്റെ അഴുകിയ ജഡം കണ്ടെത്തി.

മംഗലംഡാം: കടപ്പാറ മേമല മലയില്‍ ഒറ്റക്ക് താമസിച്ചിരുന്ന മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. മേമല വടക്കേടത്ത് വീട്ടില്‍ ജിമ്മി(53)യെയാണ് ഇന്നലെ രാവിലെ വീടിനടുത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭക്ഷണം ഉണ്ടാക്കുന്ന ഷെഡിന്‍റെ മുറ്റത്തായിരുന്നു മൃതദേഹം. ഏതാനും ദിവസം മുൻപ് ഇയാളെ കാണാതായിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരുമെല്ലാം തെരച്ചില്‍ നടത്തി വരുന്നതിനിടെയാണ് അഴുകി നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മലമ്പ്രദേശമായതിനാല്‍ സമീപത്തൊന്നും വീടുകളില്ല. മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മംഗലംഡാം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow