തളികകല്ല് ആദിവാസി കോളനി നിവാസികൾ ഭീതിയിൽ; പരിസരപ്രദേശത്തുതന്നെ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നു.

മംഗലംഡാം: കടപ്പാറ തളികക്കല്ല് ആദിവാസി കോളനിയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപക കൃഷിനഷ്ടം.ഇന്ന് പുലർച്ചെ മൂന്നുമണിയോട് കൂടിയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്.ഊരുമൂപ്പൻ നാരായണന്റെ കൃഷിയിടത്തിലെ നിരവധി കവുങ്ങുകൾ കുത്തിമറിച്ചിടുകയും കപ്പ കൃഷി വ്യാപകമായി നശിപ്പിക്കുകയും ചെയ്തു.തൊട്ടടുത്ത് താമസിക്കുന്ന വെള്ളയുടെ വീടിൻെറ മുൻവശത്തെ ഷെഡ് പൂർണമായും നശിപ്പിച്ചു.നിലവിൽ ഇപ്പോഴും കാട്ടാനക്കൂട്ടം പരിസരപ്രദേശത്ത് തന്നെ തമ്പടിച്ചിരിക്കുകയാണ്.കരിങ്കയം ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചിട്ടുണ്ട്.

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow