മംഗലംഡാം: പാലാ – ഒലിപ്പാറ – മംഗലംഡാം കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചു, കോവിഡ് കാലത്ത് ബസ് സർവീസ് നിർത്തിയത്.
പിന്നീട് സർവീസ് പുനരാരംഭിക്കാൻ കെഎസ്ആർടിസി വിമുഖത കാട്ടിയപ്പോൾ മലയോരവാസികൾ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു .ബസിന്റെ തിരിച്ചു വരവിന് മലയോരമേഖലയിലെ വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി.മംഗലംഡാം, പൊൻകണ്ടം, അടിപ്പെരണ്ട, ഒലിപ്പാറ തുടങ്ങിയ മലയോര മേഖലകളിലെ കർഷകർക്ക് വളരെ ഉപകാരപ്രദമാണ് ഈ സർവീസ്,ബസ് സർവീസ് സമയം :ഒലിപ്പാറയിൽ നിന്നും രാവിലെ ആറിന് ആരംഭിച്ച് മംഗലംഡാം, വടക്കഞ്ചേരി വഴി പാലായിലേക്കാണ് സർവീസ്.പാലായിൽ നിന്നും ഉച്ച കഴിഞ്ഞ് 2.30ന് പുറപ്പെടുന്ന ബസ് ഒലിപ്പാറയിൽ രാത്രിയിൽ സർവീസ് അവസാനിപ്പിക്കും.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.