നിരവധി മോഷണക്കേസിലെ പ്രതിയായ വടക്കഞ്ചേരി സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു.

വടക്കഞ്ചേരി: ഒട്ടേറെ കേസുകളിൽ പ്രതിയായ യുവാവിനെ വടക്കഞ്ചേരി പോലീസ് പിടികൂടി. കിഴക്കഞ്ചേരി കോരഞ്ചിറ ചിറ്റ കോളനിയിലെ സിജിത്തിനെ(33)യാണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. അടിപിടി, മോഷണം, ലഹരി കടത്ത് തുടങ്ങി കേരളത്തിനകത്തും പുറത്തുമായി യുവാവിനെതിരെ 15ലേറെ കേസുകൾ നിലവിലുണ്ടന്ന് പോലീസ് പറഞ്ഞു. രണ്ടു വർഷം മുമ്പ് ആന്ധ്രപ്രദേശിലെ പാതേരു എന്ന സ്ഥലത്തുനിന്നു 243 കിലോ കഞ്ചാവ് കടത്തിയ കേസിൽ എടനപ്പുടി പോലീസ് സ്റ്റേഷനിൽ യുവാവിനെതിരെ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.