തൃശ്ശൂർ പൂരത്തിനിടെ ആൽമരം വീണ് 2 മരണം25 ഓളം പേർക്ക് പരിക്ക്

തൃശൂർ ..പൂരത്തിനിടെ ആൽമര കൊമ്പ് കടപുഴകി വീണ് രണ്ട് പേർ മരിച്ചു. തിരുവമ്പാടി ആഘോഷ കമ്മിറ്റി അംഗം നടത്തറ സ്വദേശി രമേഷ് (56) , പന്നിയത്ത് രാധാകൃഷ്ണൻ എന്നിവരാണ് മരിച്ചത്. 25 ലേറെ പേർക്ക് പരിക്കുണ്ട്.
രാത്രിപൂരത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന്റെ സമയത്തായിരുന്നു അപകടം. കൂറ്റൻ ആൽ മര ചുവട്ടിൽ മേളം കൊട്ടുന്നതിനിടെ കൊമ്പ് അടർന്നു വീഴുകയായിരുന്നു. വർഷങ്ങളുടെ പഴക്കമുള്ള ആൽ മരത്തിന്റെ കൊമ്പ് വാദ്യകാർക്കിടയിലാണ് പതിച്ചത്.ദേശക്കാർ അടക്കം നാൽപ്പതിന് അടുത്ത് ആളുകൾ സ്ഥലത്തുണ്ടായിരുന്നു