January 16, 2026

മധ്യവയസ്കനെ കുളത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി.

വടക്കഞ്ചേരി: മധ്യവയസ്കനെ കുളത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അടിമലർതുറയിൽ സ്വദേശിയും ഇപ്പോൾ വടക്കഞ്ചേരി ചന്തപ്പുര തോട്ടത്തുവിളാകം വീട്ടിൽ താമസക്കാരനുമായ പരേതനായ സ്വാമിനാഥന്റെ മകൻ എസ് എം സെബാസ്റ്റ്യൻ (63)നെയാണ് ഇന്നലെ വൈകിട്ട് 6 മണിയോടെ കൊടിക്കാട്ട് കാവ് ക്ഷേത്രത്തിനു സമീപമുള്ള കുളത്തിനു സമിപം മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് കളിക്കാൻ എത്തിയ വിദ്യാർത്ഥിയാണ് സെബാസ്റ്റ്യനെ കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

ഉടനെ പോലീസിൽ വിവരമറിയിക്കുകയും നാട്ടുകാർ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.ഡോക്ടറുടെ പരിശോധനയിൽ നേരത്തെ മരിച്ചതായി അറിയിച്ചു. ഇയാളുടെ സഹോദരിയുടെ വീടാണ് വടക്കഞ്ചേരിയിൽ ഉള്ളത്. 10 വർഷമായിട്ട് ഇവിടെയാണ് താമസം. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അമ്മ: മേരി. സഹോദരങ്ങൾ: ട്രീസ ഫ്രഡി, മേരിദാസ്, പ്രദീപ്, ഗൊരേത്തി, ക്രിസ്റ്റി.