പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം നൂറണി ജംഗ്ഷനിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഇന്ന് രാവിലെ 11.30നാണ് അപകടം നടന്നത്. അപകടത്തിൽ പാലക്കാട് വടക്കന്തറ കോഴിപ്പറമ്പ് സ്വദേശിയായ സുദർശനൻ 22 ആണ് മരിച്ചത്. മെഡിക്കൽ റെപ്രസെന്ററ്റീവായ സുദർശനൻ രാവിലെ ജോലിക്ക് പോകുമ്പോൾ ഗുരുവായൂരിൽ നിന്നും പാലക്കാട്ടേക്ക് വരുന്ന കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ ബസ്സിന്റെ മുൻവശം സുദർശനൻ ഓടിച്ച സ്കൂട്ടറുടെ മുൻവശത്ത് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ സുദർശനന്റെ തലയിലൂടെ ബസിന്റെ പിൻ ചക്രം കയറിയിറങ്ങി. സംഭവ സ്ഥലത്തുവച്ച് തന്നെ സുദർശനൻ മരിച്ചിരുന്നു. തുടർ നടപടികൾക്കായി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലോട്ട് മാറ്റി.

Similar News
ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർഥികളും മരിച്ചു.
ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു.
വണ്ടാഴി പടിഞ്ഞാറെത്തറ അരവിന്ദാലയത്തിൽ കേശവൻ കുട്ടി അന്തരിച്ചു.