പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്കുള്ള സൗജന്യ പാസ് തുടരും.

വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശ വാസികൾക്കുള്ള സൗജന്യ പാസ് തുടരും. ഓഗസ്റ്റ് മാസം 15 വരെ തൽസ്ഥിതി തുടരാനാണ് തീരുമാനം. സൗജന്യ പാസ് നിർത്തലാക്കിയതിനെതിരെ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് നടപടി. ഇന്ന് രാവിലെ മുതൽ വൻ പ്രതിഷേധമാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെയും ജനകീയ വേദിയുടെയും നേതൃത്വത്തിൽ ടോൾ പ്ലാസയിൽ അരങ്ങേറിയത്. PP സുമോദ് MLAയുടെയും, രമ്യ ഹരിദാസ് MPയുടെയും നേതൃത്വത്തിൽ കരാർ കമ്പനി ജീവക്കാരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഓഗസ്റ്റ് മാസം 15 വരെ തൽസ്ഥിതി തുടരാൻ തീരുമാനമായത്.