മംഗലംഡാം: ഇന്നലെ പെയ്ത ശക്തമായ മഴയിലും, കാറ്റിലും മംഗലംഡാമിൽ മരം കടപുഴകി വീണ് ഗതാഗത തടസം. ഡാം ടൗണിൽ നിന്നും ഡാമ് കെട്ടിലോട്ട് പോകുന്ന വഴിയിൽ പാർക്കിംഗ് ഗ്രൗണ്ടിന് സമീപമാണ് റോഡിലേക്ക് മരം വീണു കിടക്കുന്നത്. മരം കടപുഴകി ഇലക്ട്രിക്ക് ലൈനിലേക്ക് വീണതിനാൽ ഇതു വഴിയുള്ള വൈദ്യുത ബന്ധം നിലച്ചു. ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികളും വാഹനങ്ങളുമാണ് ഇതിലെ കടന്നുപോകുന്നത്. രാത്രിയിൽ ആയതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്.

Similar News
ശക്തമായ മഴയിൽ വീട്ടിൽ വെച്ച ബൈക്ക് തിരിച്ചെടുക്കാൻ ആളു വരാത്തതിൽ വീട്ടമ്മ ഭീതിയിൽ.
മലയോരമേഖലയ്ക്ക് അഭിമാനമായി മംഗലംഡാം ലൂര്ദ്മാത
മേലാർകോട് നിരീക്ഷണ ക്യാമറകൾക്ക് പുറകിൽ മാലിന്യം തള്ളിയ നിലയിൽ