മംഗലംഡാം: സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോയിൽ കാട്ടുപന്നി ഇടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു. ഓട്ടോയുടെ ഡ്രൈവർ വക്കാല സ്വദേശിനി വിജിഷ (37) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോട് കൂടെ ആണ് അപകടം നടന്നത്. ഓടംതോട് ഭാഗത്തു നിന്നും സ്കൂൾ കുട്ടികളുമായി വരുകയായിരുന്ന ഓട്ടോയിൽ കരിങ്കയം പള്ളിക്കു സമീപം വച്ച് കാട്ടുപന്നി ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നു പ്രദേശവാസികൾ പറഞ്ഞു. ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ട് കുട്ടികൾക്കു നിസാര പരിക്ക് പറ്റിയതിനെ തുടർന്ന് മംഗലംഡാമിലെ ഹെൽത്ത് വിഷൻ മെഡിക്കൽ സെന്ററിൽ പ്രാഥമിക ചികിത്സ നൽകി.
ഭർത്താവ്: മനോജ്. മക്കൾ: അശോക്, ആകാശ്.

Similar News
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.
ഇന്നലെ ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു.