January 16, 2026

കയ്യിൽ വിഷക്കുപ്പിയുമായി ആത്മഹത്യക്ക് ഒരുങ്ങിയ രണ്ടുപേരുടെ ജീവൻ രക്ഷിച്ച് വടക്കഞ്ചേരി പോലീസ്.

വടക്കഞ്ചേരി: കൈയ്യിൽ വിഷക്കുപ്പിയുമായി ആത്മഹത്യ ചെയ്യാൻ നിൽക്കുകയായിരുന്ന യുവതിയേയും, യുവാവിനേയും ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്ന് മാതൃകയായിവടക്കഞ്ചേരി പോലീസ്. തൃശ്ശൂർ അന്തിക്കാട് നിന്നും കഴിഞ്ഞ 17 മുതൽ കാണാതായ യുവാവിനെയും, യുവതിയെയുമാണ് വടക്കഞ്ചേരി പോലീസിന്റെ കൃത്യമായ ഇടപെടലിൽ രക്ഷിക്കനായത്. വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ വനമേഖലയോട് ചേർന്ന് യുവതിയും, യുവാവുമുണ്ടെന്ന വിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ പാഞ്ഞെത്തിയ പോലീസ് കണ്ടത് കൈയ്യിൽ വിഷക്കുപ്പിയുമായി ആത്മഹത്യ ചെയ്യാൻ നിൽക്കുകയായിരുന്നു രണ്ട് പേരെയാണ്.

ഉണർന്ന് പ്രവർത്തിച്ച പോലീസ് ഇരുവരെയും ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ച് ഉടനെ വൈദ്യസഹായം നൽകി അന്തിക്കാട് പോലീസിനെ ഏല്പിക്കുകയായിരുന്നു. വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ബെന്നി കെ പി, എസ് ഐമാരായ ജീഷ്മോൻ വർ​​ഗ്ഗീസ്, പാട്രിക്, സി പി ഒമാരായ ദിനൂപ്, അഫ്സൽ, അബ്ദുൾ ഷെരീഫ്, ബാബു, പ്രസാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.