മംഗലംഡാം പോലീസ് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസർ അന്തരിച്ചു.

മംഗലംഡാം: മംഗലംഡാം പോലീസ് സ്റ്റേഷനിലെ CPO അന്തരിച്ചു. സിവിൽ പോലീസ് ഓഫീസർ ആയ സുഭാഷ് (40) ആണ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചത്. തൃശൂർ പട്ടിക്കാട് ആണ് സുഭാഷിന്റെ സ്വദേശം. മംഗലംഡാം, വടക്കഞ്ചേരി, ഒറ്റപ്പാലം എന്നീ സ്റ്റേഷനുകളിൽ 13 വർഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. വടക്കഞ്ചേരി സ്റ്റേഷനിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷം വീട്ടുകാർക്ക് വിട്ടു നൽകും. ഭാര്യ: നീതു. മക്കൾ: അമല, മഹാലക്ഷ്മി. അച്ഛൻ: ഷൺമുഖ സുന്ദരൻ. അമ്മ: നിർമ്മല.