വടക്കഞ്ചേരിയിൽ മാരക മയക്കു മരുന്നുകളുമായി യുവാക്കൾ അറസ്റ്റിൽ.

വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ നിരോധിത മാരക മയക്കു മരുന്നായ ആംഫിറ്റമിനും, ഗഞ്ചാവുമായുമായി യുവാക്കൾ അറസ്റ്റിൽ. വടക്കഞ്ചേരി എസ്.ഐ യും പാർട്ടിയും പന്നിയങ്കര ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ KL 75 B 8957 നമ്പർ വാഹനം നിർത്താതെ പോയതിനെ തുടർന്ന് വാഹനം തടഞ്ഞ് സ്റ്റേഷനിൽ എത്തിച്ച് പരിശോധന നടത്തിയതിലാണ് 13.30 ഗ്രാം ആംഫിറ്റമിനും, 23 ഗ്രാം ഗഞ്ചാവുമായുമായി അബിൻ ബാബു (21) അഞ്ചുമൂർത്തിമംഗലം, വടക്കഞ്ചേരി, മുഹമ്മദ് ഫിറോസ് (37) കൂർക്കൻഞ്ചേരി, തൃശൂർ, രഞ്ജിത്ത് റെജി (28) പയ്യനം, തൃശ്ശൂർ എന്നിവരെ അറസ്റ്റ് ചെയ്തത്. അബിൻ ബാബുവിന് വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലും, രഞ്ജിത്ത് റെജിക്ക് തൃശ്ശൂർ പീച്ചി പോലീസ് സ്റ്റേഷനിലും NDPS കേസ് ഉണ്ട്.